ഉള്ളിലൊരു ഖജനാവ്
29 MAY, 2017
അനന്തകോടി മൂല്യമുള്ള  നിധികൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഖജനാവിന് സമമാണ്  മനുഷ്യമനസ്.  അറിവും അഭിനിവേശവും സ്നേഹവും വിദ്വേഷവും വാശിയും വിജയത്തിനായുള്ള അടങ്ങാത്ത ആഗ്രഹവും ഒക്കെ അവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു. അത് കാണണമെങ്കിൽ നിങ്ങളുടെ മനക്കണ്ണു തുറന്നു ഉള്ളിലേക്ക് നോക്കണം. ജീവിതം ഉൾകൃഷ്ടമായും സന്തുഷ്ടമായും ജീവിച്ചു തീർക്കാൻ ആവശ്യമായതെല്ലാം ആവോളം തരുന്ന ഒരു ഖനി  നിങ്ങൾക്കവിടെ കാണാം.
 
പക്ഷേ  അനന്തമായ വിവേകത്തിന്‍റെയും അതിരുകളില്ലാത്ത സ്നേഹത്തിന്‍റെയും അമൂല്യമായ നിധി നിറഞ്ഞ ഈ  സ്വർണഖനിയെക്കുറിച്ചു നാമറിയുന്നില്ല. അന്വേഷിക്കുന്നുമില്ല.  കാരണമെന്തെന്നോ മനസ്സിന്‍റെ കണ്ണുകൾ തുറന്ന് നാം ഉള്ളിലേക്ക് ഒരിക്കൽപ്പോലും നോക്കിയിട്ടില്ല.
 
ഓർക്കുക . നിങ്ങളുടെ ഉപബോധമനസ്സിനെ ആ  ഖനി തുറന്ന്  അവയിലെ നിധിശേഖരത്തെ കുറിച്ച്  അറിയുകയാണെങ്കിൽ  ജീവിതത്തിൽ  കൂടുതൽ സമ്പത്തും ആരോഗ്യവും സന്തോഷവും നേടാൻ സാധിക്കും.  അതിനുള്ള ശക്തി നിങ്ങളിൽ അന്തർലീനമാണ്. പക്ഷേ അത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കണം. അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കി, അത് നിങ്ങളുടെ ജീവിതത്തിന്‍റെ  വിവിധ തുറകളിൽ ഉപയോഗിക്കാനറിയണം
 
നിങ്ങളുടെ ഉപബോധമനസിനെ ഉണർത്തുക  വഴി നിങ്ങൾക്ക് ബന്ധങ്ങൾ, ബിസിനസ്, ആരോഗ്യം, ജീവിതവിജയം എന്നിവയുണ്ടാക്കാം.

ഡോ . പി. പി. വിജയൻ
 
 

SUBMIT
Archives